രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാർഷികത്തിൽ വീണ്ടും ഗാന്ധിയെ നോക്കുകയാണ് കവി ഒ. പി. സുരേഷ്. ചിതറിത്തെറിക്കുന്ന ദേശത്തിന്റെ ശിഥില ചിത്രം, ഗാന്ധിസ്മൃതി. ഇപ്പുറം നോക്കിയാൽ അപ്പുറം കാണുന്ന സുതാര്യതയായിരുന്നു ഇതുവരെ, ഗാന്ധി. ഒളിച്ചു നോട്ടക്കാർക്കായി ഒന്നും കരുതിവെക്കാത്ത നഗ്നത. തന്നെത്തന്നെ കണ്ടെത്താനുള്ള ഓരോരുത്തരുടേയും പരീക്ഷണശാല. ആർക്കും കയറിയിറങ്ങാവുന്ന അനാർഭാടമായ ആരാധനാലയം. നോക്കിനോക്കിയിരിക്കുമ്പോൾ ആയുധങ്ങളുപേക്ഷിച്ച ആലോചനകൾ മൗനമായ് സത്യഗ്രഹമിരിക്കും നിദ്രയോട് നിസ്സഹകരിച്ച സ്വപ്നങ്ങൾ വെളിച്ചത്തിന്റെ ഉപ്പു കുറുക്കും. വേഗതയേറിയ ചുവടുകളുമായി ചരിത്രം ഒരു ശാന്തിയാത്രയാവും. നോക്കിനോക്കിയിരിക്കുമ്പോൾ കാണാത്തതും കാട്ടിത്തരും. അറ്റമില്ലാത്ത കാഴ്ചകളാൽ അവസാനമില്ലാതെ അഴിച്ചുപണിയും. അപൂർണ്ണതകൾ ...
Read More »