ടി എം കൃഷ്ണയും ഗീതാ ഹരിഹരനും ചേർന്ന് നടത്തിയ ‘കർണ്ണാടക സംഗീതവും സാമ്പ്രദായിക വാദവും’ എന്ന സംഭാഷണം ‘എഴുത്തുപുര’ വേദിയിൽ സംഗീതത്തേയും അതിന്റെ രാഷ്ട്രീയ സാമൂഹിക താത്പര്യങ്ങളേയും വിശദമായി പരിശോധിക്കുന്ന അവസരമായി. കർണ്ണാടകസംഗീതവും ഹിന്ദു മതവും കർണ്ണാടകസംഗീതവും ഹിന്ദു മതവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള സംഭാഷണത്തിൽ കൃഷ്ണ പറഞ്ഞത്, യഥാർഥത്തിൽ അവ തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെങ്കിലും ചെറിയ തോതിലെങ്കിലും ഹിന്ദുവാകാതെ, ഏറ്റവും കുറഞ്ഞത് വിയോജിപ്പ് പുലർത്താതിരിക്കുകയെങ്കിലും ചെയ്യാതെ, ഒരു അഹിന്ദുവിന് കർണ്ണാടക സംഗീത ലോകത്ത് വിഹരിക്കാൻ പ്രയാസമുള്ള അവസ്ഥ നിലനില്ക്കുന്നുണ്ട് എന്നാണ്. ഈ അവസ്ഥ ...
Read More »