സ്വര്‍ണം കൈവശം വെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. ആദായ നികുതി ഭേദഗതി ബില്ലില്‍ ആഭരണങ്ങള്‍ക്ക് പുതിയതായി നികുതി ചുമത്തികൊണ്ടുള്ള ഒരു നിര്‍ദേശവുമില്ല. 1961 ലെ ആദായ നികുതി നിയമത്തിലെ 115ബി.ബി.ഇ വകുപ്പ് അനുസരിച്ച് വെളിപ്പെടുത്താത്ത വസ്തു വകകള്‍ക്ക് ചുമത്തുന്ന 30 ശതമാനം നികുതി 60 ശതമാനവും 25 ശതമാനം സര്‍ചാര്‍ജുമായി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. വെളിപ്പെടുത്താനോ വിശദീകരിക്കാനോ കഴിയാത്ത പണത്തിനും സ്വത്തിനും ആസ്തികള്‍ക്കുമാണ് അധിക നികുതിയും സര്‍ചാര്‍ജും ബാധകമാവുക. ലോക്സഭ പാസാക്കി രാജ്യസഭയുടെ പരിഗണനയിലുള്ള 2016ലെ നികുതിനിയമ (രണ്ടാം ഭേദഗതി) ബില്‍ ...
Read More »