രണ്ടായിരം പേര്‍ക്കുള്ള തൊഴിലവസരവുമായി കോഴിക്കോട് ബൈപാസില്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം 29ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. അഞ്ചുനിലകളിലായി 2.88 ലക്ഷം ചതുരശ്ര അടിയാണ് ഐടി സംരംഭങ്ങള്‍ക്കായി പാര്‍ക്കില്‍ ലഭ്യമാകുന്നത്. ഇതിനോടകം മൂന്നുകമ്പനികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നു. 6000 ചതുരശ്ര അടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയൊരു കെട്ടിടത്തിനും പാര്‍ക്കിനുള്ളില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പാര്‍ക്കില്‍ പൂര്‍ത്തിയായിരിക്കുന്ന ആദ്യ കെട്ടിടത്തില്‍ ഒന്നാം നിലയിലും രണ്ടാം നിലയിലും ജോലിചെയ്തു തുടങ്ങാന്‍ പാകത്തിന് എല്ലാസൗകര്യങ്ങളും തയാറായ പ്ലഗ് ആന്‍ഡ് പ്ലേ ...
Read More »