വീടുകളിലെയും സ്ഥാപനങ്ങളിലെയും സൗരോര്‍ജ പ്ലാന്റുകളിലെ അധികവൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി പദ്ധതിക്ക് നല്ല പ്രതികരണം. ഇതിനായുള്ള ഗ്രിഡ് ഇന്ററാക്ടിവ് സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നിലവില്‍ 600 അപേക്ഷകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് കെഎസ്ഇബിയുടെ റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് ഓഫിസില്‍ നിന്നറിയിച്ചു. ഒട്ടേറെ അപേക്ഷകള്‍ ലഭിക്കുന്നുമുണ്ട്. നിലവില്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയുമായി 65 പ്ലാന്റുകള്‍ കെഎസ്ഇബി ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും കെഎസ്ഇബിയുടെ ഓഫിസുകളുമാണ് ഇതില്‍ അധികവും. വന്‍തോതില്‍ നടപ്പായാല്‍ പദ്ധതി ഭാവിയില്‍ സംസ്ഥാനത്തിന്റെ ഊര്‍ജപ്രതിസന്ധിക്കുള്ള മികച്ച പരിഹാരമാകുമെന്നാണു വിലയിരുത്തല്‍. പദ്ധതിയനുസരിച്ച് ഒരുകിലോവാട്ട് മുതല്‍ ഒരു ...
Read More »