ഗുലാബ് ജാന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ കണ്ണുനീര് മാനവികതയേയും വിദ്യാഭ്യാസമൂല്യങ്ങളേയും വെട്ടിനുറുക്കുന്ന സ്വാശ്രയമൂലധനത്തിന്റെ സുരക്ഷിതമായ കോട്ടകള്‍ തകര്‍ക്കാനുള്ള സമരശക്തിയെയാണ് പ്രോജ്വലമാക്കുന്നത്. പണമുണ്ടെങ്കില്‍ ഏത് ഗുണ്ടയ്ക്കും വ്യവഹരിക്കാന്‍ കഴിയും വിധം വിദ്യാഭ്യാസത്തെ ഒരു കച്ചവടചരക്കാക്കിമാറ്റിയ നിയമവ്യവസ്ഥയേയും നവലിബറല്‍ സങ്കല്‍പ്പങ്ങളേയും ചോദ്യംചെയ്യാനുള്ള കരുത്ത് ആ കണ്ണുനീര് പകരുന്നുണ്ട്. അവരുടെ ഹൃദയത്തില്നിന്നുതിര്ന്നുവരുന്ന നിലവിളി ഇനി അവരുടെ മകനുവേണ്ടിയല്ല, സ്വാശ്രയ മൂലധനത്തിന്റെ അറവുശാലയില്‍ അകപ്പെട്ട പതിനായിരക്കണക്ക് മക്കള്‍ക്ക് വേണ്ടിയാണ്. മഹിജയ്ക്ക് ഒറ്റ എതിരിയേയുള്ളു. അത് സ്വാശ്രയ വിദ്യാഭ്യാസ വ്യവസ്ഥയാണ്. ഏതാനും ചിലവ്യക്തികള്‍ക്ക് ലാഭം കൊയ്തെടുക്കാനുള്ള ഒരു മേഖലയെന്ന നിലയില്‍ ലളിതമല്ല ...
Read More »Home » Tag Archives: gulabjan-ariticle-jishnu-pranoy-murder-strike