ഒരു മനുഷ്യനില്‍ വേദന പൊട്ടിമുളക്കുന്ന കാലമുണ്ടോ? പിച്ചവെക്കുന്ന പ്രായം പോലെ, പല്ല് മുളക്കുന്ന കാലം പോലെ. സമസ്ത ധമനികളിലും ഭാരമില്ലാത്ത ചുവടുകളുമായി വേദന നൃത്തം ചവിട്ടുന്ന കാലം. ഓരോ അണുവിലും വേറിട്ടറിഞ്ഞനുഭവിക്കുന്ന ആനന്ദം. ഭൂമിയിലും ആകാശത്തും മറ്റേതെങ്കിലും ലോകങ്ങളുണ്ടെങ്കില്‍ അവിടെയും നുരയുന്ന നാനാതരം ലഹരികളേക്കാള്‍, വിവശമായ പ്രാണനെ ഹര്ഷോന്മാദിയാക്കുന്ന ഹൃദയവേദന. ഏത് കൊടുങ്കാറ്റിനേയും അതിജീവിക്കാനാവുന്ന ആര്‍ജവവും ഒരിളം കാറ്റിന് പോലും വശംവദമാകുന്ന ദൗര്‍ബല്യവും ചേര്‍ന്ന് അലങ്കോലമാക്കിയ കൗമാരത്തിന്റെ പടവുകളില്‍ വെച്ചാണ് അതെന്നെ ആവേശിക്കുന്നത്. നിയന്ത്രണങ്ങളില്ലാത്ത വികാരവിക്ഷോഭങ്ങള്‍ക്കിടയിലും സന്തുലനത്തിന്റെ നിര്‍മമമായ മന്ത്രച്ചരടിനാല്‍ ബന്ധിച്ചത്. ചിരിയിലും കണ്ണീരിലും ...
Read More »