പെരുന്നാള്‍ സമയത്ത് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍. നോമ്പ് കാലമായതിനാല്‍ നാട്ടിലേക്ക് വരാനിരിക്കെ വിമാനക്കമ്പനികള്‍ ടിക്കറ്റ് വില കുത്തനെ കൂട്ടി. നിലവിലെ നിരക്കിന്റെ നാലിരട്ടിയോളം വരെ വര്‍ധനയാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടുന്നതില്‍ എയര്‍ ഇന്ത്യയും സ്വകാര്യവിമാനക്കമ്പനികളും മത്സരിക്കുകയാണ്. 20,000 മുതല്‍ 32,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദുബായില്‍ നിന്ന് കോഴിക്കോടേക്ക് നിലവില്‍ 12,000 രൂപയാണ് എയര്‍ ഇന്ത്യയുടെ നിരക്കെങ്കില്‍ ചെറിയ പെരുന്നാളിനോട് അടുത്ത ദിവസങ്ങളില്‍ നിരക്ക് 32,000 രൂപ വരെയാണ്. ദുബായില്‍ ...
Read More »Home » Tag Archives: gulf-malayalees-ticket rate-increased-ifther