പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ പ്രത്യക്ഷനാവുകയും നീണ്ട ഇടവേളകളിൽ അജ്ഞാതവാസം വരിയ്ക്കുകയും ചെയ്യാറുള്ള അവധൂത സംഗീതജ്ഞൻ പണ്ഡിറ്റ് മുകുൾ ശിവപുത്ര ആറു തെന്നിന്ത്യൻ വേദികളിൽ പാടാനെത്തും. ചെന്നൈ അടക്കമുള്ള ആദ്യ മൂന്നു വേദികളിൽ കച്ചേരിക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ സംഗീത കുലപതികളിൽപ്പെട്ട പണ്ഡിറ്റ് കുമാർ ഗന്ധർവ്വയുടെ പുത്രനായ വിശ്രുത സംഗീതജ്ഞൻ പണ്ഡിറ്റ് മുകുൾ ശിവപുത്രയെ നേരിൽ കേൾക്കാൻ തെന്നിന്ത്യൻ സംഗീതാസ്വാദകർക്ക് അസുലഭാവസരമൊരുങ്ങുന്നു. ചെന്നൈയിലും ബംഗളുരുവിലും മൈസുരുവിലുമടക്കം ആറു വേദികളിൽ സമകാലിക സംഗീതലോകത്തെ ഈ അതിപ്രതിഭാശാലി പാടാനെത്തും. ഓർക്കാം, ചെന്നൈ അടക്കമുള്ള ആദ്യ മൂന്നു വേദികളിൽ കച്ചേരിക്ക് പ്രവേശനം ...
Read More »