വടകരയില്‍ എച്ച്1എന്‍1 ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി പൂതംകുനിയില്‍ നിഷ(34) ആണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് നിഷയ്ക്ക് എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. എച്ച്1എന്‍1 ബാധിച്ച് കോഴിക്കോട് വടകര ഭാഗത്ത് മരിക്കുന്ന രണ്ടാമത്തെ ആളാണ് നിഷ. രണ്ടുദിവസങ്ങള്‍ക്കുമുമ്പാണ് എച്ച്1എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചത്. അടുത്തടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് മരണം ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിലാണ്.
Read More »