കരിപ്പൂരില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനം അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാങ്കേതിക തടസ്സം പരിഗണിച്ചാണ് കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ആക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് അടുത്ത വര്‍ഷം കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഇനി പുനരാലോചനക്ക് സാധ്യതയില്ലെന്നും അടുത്ത വര്‍ഷമെങ്കിലും ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍നിന്നാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനിടയിലാണ് ...
Read More »