ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മുഴുവന്‍ പാസ്പോര്‍ട്ട് ഓഫീസ് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യവകുപ്പ് നിര്‍ദേശം നല്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും 70 വയസിനു മുകളില്‍ പ്രായമുളളവര്‍ക്കും നേരിട്ട് അവസരം ലഭിക്കുമെന്നതിനാല്‍ അപേക്ഷയോടൊപ്പം തന്നെ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ആയതിനാല്‍ ഹജ്ജ് ആവശ്യവുമായി എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ട് കാലതാമസമില്ലാതെ നല്‍കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. 24 വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പാസ്പോര്‍ട്ട് ഓഫീസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ ഒരുക്കി നോഡല്‍ ഓഫീസറെ നിയമിക്കണം.ഇവരുടെ പോലീസ് വെരിഫിക്കേഷനുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വകുപ്പ് പോലീസ് ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം. പാസ്പോര്‍ട്ടിന്റെ ...
Read More »