തായമ്പകകുലപതി തൃത്താല കേശവ പൊതുവാളിന്റെ ഇരുപതാം ചരമവാർഷികദിനമാണ് ഫിബ്രവരി എട്ട്. കൗമാരത്തിൽ താൻ ഒപ്പംകൂടി, ഇന്നും ഉണർവിലും ഉറക്കത്തിലും പിന്തുടർന്നുകൊണ്ടിരിക്കുന്ന നാദപ്രപഞ്ചമായ മേളാചാര്യനെക്കുറിച്ച് ഹരിനാരായണൻ എഴുപതുകളിൽ കോഴിക്കോട് സാമൂതിരി സ്കൂളിലെ ഗുരുവായൂരപ്പൻ ഹാളിൽ ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സിനുവേണ്ടിയുള്ള സംഗീതപരിപാടിയിലാണ് ആദ്യമായി ഞാൻ കേശവേട്ടനെ കാണുന്നത് (തൃത്താല കേശവ പൊതുവാൾ). പന്ത്രണ്ട്, പതിമൂന്ന് വയസ്സുള്ള എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു ഡബിൾ ബാസ് ഒക്കെയുള്ള ഓർക്കസ്ട്രയിൽ, കേശവേട്ടന്റെ ചെണ്ടയുമായുള്ള ഇരിപ്പ്. എന്റെ കസിൻ സിസ്റ്റർ, ആകാശവാണി സ്ഥിരം കലാകാരിയായി പിന്നീട് നിയമനം ലഭിച്ച ശ്രീമതി ചന്ദ്രിക ഗോപിനാഥ്, ...
Read More »Tag Archives: hari narayanan
സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര
|പി പി ഷാനവാസ്| അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ ഗാന്ധിയന്‍ സാഹിത്യം. ഗാന്ധിജിയുടെ മരുമകന് പണിത ...
Read More »ദര്‍ബ മൊയ്തീന് കോയ: മാപ്പിളസംഗീതത്തിന്റെ നക്ഷത്രവിളക്കുമാടം
പത്തേമാരികളുടെയും പായ്ക്കപ്പലുകളുടെയും പ്രാചീന സ്മൃതികളുയര്ത്തുന്ന കോഴിക്കോട് നഗരം. ആട്ടവും പാട്ടും ആത്മീയാനുഭവവുമായി കണ്ണിചേര്‍ക്കപ്പെട്ട ഒരു കാലഘട്ടം. കഠിനവും ക്ലേശകരവുമായി ജീവിതം അതിന്റെ വിശ്രാന്തി കണ്ടെത്തിയ രാത്രിജീവിതക്കൂട്ടായ്മകള്. സാധാരണക്കാരന് സ്വന്തം കവിതയും താളക്രമവും കണ്ടെടുത്തതിന്റെ ചരിത്രം. ദിവ്യമായ ഒരു ഭാഷാശാസ്ത്രത്തിന്റെ രൂപപ്പെടല്‍. ഒരു മൂവന്തിയോ അപരാഹ്നമോ തീര്‍ത്ത ചരിത്രപരമായ സംഗീതത്തിന്റെ വിളക്കുമാടങ്ങള്‍. മലബാറിന്റെ സാമൂഹ്യജീവിതത്തിന്റെ കസവും ഞൊറിയും പണിത മാപ്പിളജീവിതത്തിന്റെ ചെരാതുകള്‍.. ഇങ്ങിനെയെല്ലാം മലബാറിന്റെ അറുപതുകള്‍ സാന്ദ്രീകരിച്ച പാട്ടനുഭവത്തിന്റെ പ്രതിനിധിയാണു ദര്‍ബ. ദര്‍ബ മൊയ്തീന് കോയ. പച്ചയില്‍ പച്ചയായ മനുഷ്യന്റെ കഥ ഈ പാട്ടുകാരനില്‍ നിങ്ങള്‍ക്കനുഭവിക്കാം. ...
Read More »