കോഴിക്കോട്: പെയിന്റുകൊണ്ട് മാത്രമല്ല, മണലും മരപ്പൊടിയും, എന്തിനേറെ ചായപ്പൊടികൊണ്ടുവരെ കാന്‍വാസില്‍ രൂപങ്ങള്‍ തീര്ക്കുന്നവരെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണും. എന്നാല്‍ പെന്സിലുകള് കൊണ്ടൊരു പെൺരൂപം സൃഷ്ടിച്ച് ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡില്‍ ഇടം നേടാനൊരുങ്ങുകയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹർഷ. 3 ദിവസം കൊണ്ട് 90 പെൻസിലുകൾ ഉപയോഗിച്ചാണ് ഹർഷ 195 സെന്റീമീറ്റർ നീളവും 65 സെന്റീ മീറ്റർ വീതിയുമുളള സ്ത്രീ രൂപം സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബർ മാസം ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലേക്ക്’ അയച്ച ചിത്രത്തിന് വൈകാതെ തന്നെ ഐ.ബി.ആറിൽ നിന്ന് അനുകൂലമായ സന്ദേശമെത്തി ക്യാൻവാസ് ...
Read More »