Home » Tag Archives: harthal

Tag Archives: harthal

താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

മലപ്പുറം: താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍. സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കത്വ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു സോഷ്യല്‍മീഡിയ ഇന്നലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതേ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങള്‍ നടന്നു. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Read More »

നടുവണ്ണൂര്‍, കോട്ടൂര്‍, ഉള്ള്യേരി അത്തോളി പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട് : ജില്ലയിലെ നടുവണ്ണൂര്‍ റീജിയണല്‍ സഹകരണ ബാങ്ക് ഭരണ സമിതി തിരെഞ്ഞെടുപ്പില്‍ സംഘര്‍ഷം. ബാങ്ക് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്, വോട്ടിംഗ് നടക്കുന്ന ഹാളിലും പുറത്തും സംഘര്‍ഷമുണ്ടായി.അക്രമത്തില്‍ പ്രതിഷേധിച്ച് നടുവണ്ണൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, ഉള്ള്യേരി അത്തോളി പഞ്ചായത്തുകളിലും നാലെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.

Read More »