നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരവും സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. ജിഎസ്ടിയിലെ അപാകം പരിഹരിക്കണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം നടത്തുന്നത്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും സമരത്തിൽ പങ്ക് ചേരും. വാടക കുടിയാൻ നിയമം നടപ്പാക്കുക, റോഡ് വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വ്യാപാരികളുടെ പ്രശ്നങ്ങൾ പല തവണ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിക്കാൻ സർക്കാറിന് സമയമുണ്ടായില്ലെന്ന് സമരപ്രഖ്യാപന കൺവെൻഷനിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. ...
Read More »Tag Archives: harthal-kerala
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതികളെല്ലാം പിടിയില്‍
ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിൽ. മണികണ്ഠൻ (മണിക്കുട്ടന്) ഉൾപ്പെടെ നാലുപേരെ ഡിവൈഎസ്പി: പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കാട്ടാകടയ്ക്ക് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഐജി: മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. മുൻവിധികളില്ലാതെയാണ് അന്വേഷണമെന്ന് ഐജി പറഞ്ഞു. പ്രതികള്‍ക്ക് ...
Read More »ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു: സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്ത്തകന് രാജേഷ് വെട്ടേറ്റു മരിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു ഇതിനിടയിലാണ് ആര്.എസ്.എസ് കാര്യവാഹകായ ഇടവക്കോട് രാജേഷിനെ ഒരു സംഘം ആക്രമിച്ചത്.വലതുകൈ അറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു.
Read More »ബുധനാഴ്ച്ച പിഡിപിയുടെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിയെ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പിഡിപിയുടെ ഹര്‍ത്താല്‍. മഅദ്നിയോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് കാട്ടുനീതിയാണെന്നും പിഡിപി നേതൃത്വം ആരോപിച്ചു
Read More »ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു
യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. കാലിക്കറ്റ് സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എംജി സര്‍വകലാശാലയും എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഭാരതീയ ചികില്‍സാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കുക്ക് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ആറിനു നടത്താനിരുന്ന അഭിമുഖം 12ലേക്ക് മാറ്റി. സമയത്തില്‍ മാറ്റമില്ല.
Read More »