തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഗെയില്‍ സമരത്തിനെതിരായ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ നാട്ടുകാരും പൊലീസും തമ്മില്‍ മുക്കത്ത് സംഘര്‍ഷമുണ്ടാവുകയായിരുന്നു. വൈകീട്ട് മുക്കം പൊലീസ് സ്റ്റേഷനു മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. പ്രതിഷേധക്കാര്‍ ...
Read More »