പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മേയ് 23,28 തീയതികളില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കളക്ടറുടേയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയുംയോഗം തീരുമാനിച്ചു. ഡെങ്കിപ്പനിയും, വൈറല്‍ പനിയും മുന്‍ വര്‍ഷത്തേക്കാള്‍ പടരുന്ന സാഹചര്യത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെനേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ ശക്തമാക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. വീട്ടുവളപ്പിലെ മാലിന്യം അതാത് വീട്ടുകാരുടെ പങ്കാളിത്തത്തോടെ സ്ക്വാഡുകളായി കയറിയിറങ്ങി നീക്കം ചെയ്യണം. കൊതുകുകള്‍ ...
Read More »