ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരം മെലിയണമെന്നാഗ്രഹമുള്ളവര്‍ക്കും ധൈര്യമായി നാരങ്ങാ വെള്ളം കുടിച്ചു തുടങ്ങാം. നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്. 1. ശരീര സംരക്ഷണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കുന്നു. ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിയ്ക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും. ...
Read More »