കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴാം തീയതിയിലേക്കു മാറ്റി. പാസ് വിതരണം ഇന്ന് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഡിസംബര്‍ 9 മുതല്‍ 16 വരെയുള്ള ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി 180ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 21ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ‘പാര്‍ട്ടിങ്’ തെരഞ്ഞെടുത്തു. അഫ്ഗാന് ജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് നവീദ് മൊഹമൂദി സംവിധാനം ചെയ്ത പാര്‍ട്ടിങ്. ഡിസംബര്‍ ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേളക്ക് തിരിതെളിക്കും. നടനും സംവിധായകുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയാകും. ലൈഫ്ടൈം ...
Read More »