ശ്രീലങ്കയ്ക്കെതിരെ വിജയത്തുടര്‍ച്ച കൈവിടാതെ ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ധനഞ്ജയ കൊടുങ്കാറ്റിലും കൂളായി പിടിച്ചുനിന്ന് ധോണിയും ഭുവനേശ്വറും ചേര്‍ന്നാണ് കൈവിട്ടുപോയ കളി തിരിച്ചുപിടിച്ചത്. എട്ടാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്തത്. 131/7 എന്ന നിലയില്‍ നിന്ന് ധോണിയും ഭുവനേശ്വറും ചേര്‍ന്ന് ഇന്ത്യയെ 231/7 എന്ന വിജയസ്കോറിലെത്തിച്ചു. രോഹിത് ശര്‍മ-ശിഖര്‍ ധവാന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 15.3 ഓവറില്‍ നിന്ന് 109 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. 54 റണ്‍സ് മാത്രം വഴങ്ങി ...
Read More »