മൂന്നാം ട്വന്റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇംഗ്ളണ്ടിന്‍െറ കഥകഴിച്ചത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവെച്ച ഇംഗ്ളണ്ട് ട്വന്റി20യിലെ പരാജയത്തോടെ മാസങ്ങള്‍ നീണ്ട ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത് വെറുംകൈയോടെ.സുരേഷ് റെയ്നയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികള്‍ അഴകേകിയ ഇന്നിങ്സിലൂടെ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് ലക്ഷ്യം മറികടക്കാനാവാതെ ഇംഗ്ളണ്ട് 127 റണ്‍സിന് ഇടറിവീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് ...
Read More »