ഇന്ത്യയില്‍ 400 കോടി രൂപയുടെ കള്ള നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. എല്ലാ പത്തു ലക്ഷത്തിലും 250 എണ്ണം എന്ന കണക്കിലാണ് കള്ളനോട്ടുകളുള്ളത്. കൊല്‍ക്കൊത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പഠനം നടത്തി ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രചാരത്തിലുള്ള കള്ളനോട്ടുകളെക്കുറിച്ചുള്ള പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ആദ്യമായാണ് കള്ളനോട്ടുകളെക്കുറിച്ച് ഇത്തരം ഒരു പഠനം നടത്തുന്നത്. എല്ലാ വര്‍ഷവും 70 കോടി രൂപയ്ക്ക് തുല്യമായ കള്ളനോട്ടുകള്‍ ഇന്ത്യയിലെത്തുന്നുണ്ട്. അതില്‍ മൂന്നില്‍ ഒന്ന് മാത്രമേ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി കണ്ടെത്തുന്നുള്ളൂ എന്നാണ് പഠനത്തില്‍ വെളിവാകുന്നത്. ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ...
Read More »