കോഴിക്കോട് സൗത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മന്ത്രി എം കെ മുനീറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ ഇന്ത്യാവിഷൻ ജീവനക്കാരുടെ യോഗം തീരുമാനിച്ചു.ചാനലിൽ ഡ്രൈവറായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി എ.കെ.സാജനാണ് സ്വതന്ത്രസ്ഥാനാർഥിയായി മുനീറിനെ എതിരിടുന്നത്. 2003ൽ ഇന്ത്യാവിഷന്റെ തുടക്കം മുതൽ സാജൻ ചാനലിനൊപ്പമുണ്ടായിരുന്നു. ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്ന ജേർണലിസ്റ്റുകളുടേയും, മറ്റ് ജീവനക്കാരുടേയും യോഗത്തിലാണ് തീരുമാനം.മാസങ്ങളായി പ്രവർത്തനം നിലച്ച ഇന്ത്യാവിഷൻ ജീവനക്കാർ ദുരിതത്തിലാണ്. തൊഴിലാളികൾക്ക് നല്കണ്ട ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ നല്കാതിരുന്നതിനെതിരെയുള്ള പ്രതിഷേധ മായാണ് മത്സരംഎന്ന് ഇന്ത്യാവിഷൻ ജീവനക്കാർ പറയുന്നു. . പ്രചരണം വരും ദിവസങ്ങളിൽ ...
Read More »Home » Tag Archives: indiavision/candidates/kozhikode south/ mk muneer