സത്യത്തിനായുള്ള പോരാട്ടം ഞാന്‍ ഇനിയും തുടരും, അതിനായി നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും എനിക്ക് വേണം. മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള പറഞ്ഞു. ഫാറൂഖ് ഇര്‍ഷാദിയ കോളേജ് യൂണിയന് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ പൂര്‍ണതോതിലുള്ള ജനാധിപത്യം ഇനിയും നടപ്പായിട്ടില്ലായെന്നും എന്റെ യുവത്വം ഞാന്‍ നാടിന്റെ നന്മയ്ക്കായി മാറ്റിവെച്ചതുപോലെ ജീവിതാന്ത്യംവരെ നന്മയുടെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
Read More »