ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവരില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐ.എസില്‍ ചേരാന്‍ പോയി മരിച്ച മലയാളികളുടെ എണ്ണം പത്തായി. പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.പോലീസ് സര്‍ക്കിളില്‍ ഇവരെല്ലാം ബഹറിന്‍ ഗ്രൂപ്പായിട്ടാണ് ...
Read More »