ഭീകരസംഘടനയായ ഐ.എസിലേക്ക് മലയാളികളടക്കമുള്ളവരെ റിക്രൂട്ട് ചെയ്ത കേസില്‍ കേരളത്തിലെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി എന്‍.ഐ.എ. പ്രതിചേര്‍ത്തു. കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശ്ശേരി, കാസര്‍കോട് സ്വദേശി ഷംസുദ്ദീന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐ.എസില്‍ ചേര്‍ന്ന ഷജീര്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലാണെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് വഴി കേരളത്തിലെ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഷജീറാണെന്നാണ് എന്‍.ഐ.എ. പറയുന്നത്. ഐ.എസില്‍ ചേരുന്നതിനായി 22 പേര് രാജ്യം വിട്ടെന്ന് നേരത്തെ എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഷജീറിന്റെയും ഷംസുദ്ദീന്റെയും പങ്ക് വ്യക്തമായത്. അബു ഐഷ എന്ന ...
Read More »