കോഴിക്കോട് ചെലവൂർ സ്വദേശി സജീറിന്റെ ഐഎസ് ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുമ്പോൾ അതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് സജീറിന്റെ കുടുംബം സജീർ ഐസിസ് ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് വീട്ടുകാർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. കേൾക്കുന്ന കാര്യങ്ങൾ വിഷമമുണ്ടാക്കി. സജീർ ആരോടും സംസാരിക്കുക പോലും ചെയ്യാത്തയാളാണെന്ന് കുടുംബാംഗങ്ങൾ. തീവ്രമായ ചിന്താഗതി വച്ചു പുലർത്തുന്നവരല്ല ഞങ്ങൾ, ഐസിസ് എന്നാൽ എന്താണെന്നോ, എങ്ങിനെയാണെന്നോ പോലും അറിയാത്തവരാണെന്നും വീട്ടുകാർ പറഞ്ഞു. അതേസമയം, ഇപ്പോഴും ഗൾഫിലുള്ള സജീറിന്റെ ചെലവിലാണ് കുടുംബം കഴിയുന്നതെന്നും ചെലവിനുള്ള പണം അയക്കാറുണ്ടെന്നും സഹോദരൻ വ്യക്തമാക്കി. ...
Read More »