ആർത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തക്ക് കിരീടം. ഇത് രണ്ടാം തവണയാണ് ഐഎസ്എലില്‍ കൊല്‍ക്കത്ത കിരീടം സ്വന്തമാക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊൽക്കത്ത ജയിച്ച് കയറിയത്. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾ നേടി മഞ്ഞക്കടലിനെ കണ്ണീരണിയിച്ച് കൊൽകത്ത കപ്പ് നേടുകയായിരുന്നു. അതുവരെ ആരവത്തിലായിരുന്ന ഗ്യാലറി ബ്ലാസ്റ്റേഴ്സിന്റെ തോൽവിയോടെ ശോകമൂകമായി. എൻഡോയെയയും ഹെങ്ബർട്ടുമാണ് ബ്ലാസ്റ്റേഴ്സിന്റെ കിക്കുകൾ പാഴാക്കിയത്. ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്മെന് ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിന് പിഴച്ചു. ഹ്യൂമിന്റെ പന്ത് ...
Read More »