Home » Tag Archives: islamophobia

Tag Archives: islamophobia

ഹിന്ദുവായാലുള്ള ഗുണം; ഹിന്ദുവാകാത്തതിന്‍റെ ദോഷം

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന ജോയ് മാത്യുവിന്റെ പോസ്റ്റ്, സംഘപരിവാര്‍ചിന്ത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണോ? ഒരു നിരീക്ഷണം. നടനും സംവിധായകനുമായ ജോയ് മാത്യു ഷെയര്‍ ചെയ്ത ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്ന പോസ്റ്റാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ തരംഗം. ഹാദിയ വിഷയം കേരളം പുരപ്പുറത്തുകയറി ചര്‍ച്ചചെയ്തുകൊണ്ടിരുന്നപ്പോള്‍ ഹാദിയയുടെ മതംമാറ്റത്തിന്‍റെ കാരണം ചികഞ്ഞ ‘സാമൂഹ്യശാസ്ത്രജ്ഞര്‍’ ഗവേഷണം നടത്തി കണ്ടെത്തിയ ഒരു വസ്തുതയുണ്ട് – സംഘപരിവാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ, മതേതരവാദികള്‍ക്കെതിരെ ആയുധമാക്കിയ ആരോപണം. ‘കമ്യൂണിസ്റ്റുകാരനായ അശോകന്‍ തന്‍റെ മകളെ ഹിന്ദുവായി വളര്‍ത്തിയില്ല. അമ്പലത്തില്‍ പറഞ്ഞയച്ചില്ല, മതപരമായ വിലക്കുകളേര്‍പ്പെടുത്തിയില്ല, ഹിന്ദു ...

Read More »

മതവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ മതമൈത്രിയുടെ വിത്തുകൾ വിതയ്ക്കപ്പെടുംവിധം

2017ലെ അവസാന വെളളിയാഴ്ച, മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം ആരാധനാലയത്തിൽ ജുമുഅ നമസ്കാരത്തിലും ഖുത്തുബയിലും ജാതിമതഭേദമില്ലാതെ ജനങ്ങൾ ഒരുമിച്ചു പങ്കുകൊണ്ടതിന്റെ അനുഭവമെഴുതുന്നു, രാജേഷ് മോൻജി ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന് ബോർഡ് തൂക്കിയ ക്ഷേത്ര കവാടത്തിനു പുറത്ത് ചരിത്രാദ്ധ്യാപകൻ പഠിപ്പിച്ച പാഠങ്ങൾ ഓർത്തുകൊണ്ട് ഇതികർത്തവ്യതാമൂഢനായി പലയിടങ്ങളിലും നിൽക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കേളപ്പജിയും എ.കെ.ജി യുമടക്കമുള്ള ചരിത്ര നായകൻമാരൊക്കെ മുന്നിൽ വന്ന് നിൽക്കാറുണ്ട്. മാനവികതയിലധിഷ്ഠിതമായ വിപ്ലവബോധമാണ് സകല ഹിന്ദുക്കളെയും ക്ഷേത്രങ്ങളുടെ അകത്തളങ്ങളിലേക്കെത്തിച്ചത്. അപ്പോഴും ‘അഹിന്ദു’ക്കൾ പലയിടങ്ങളിലും പുറത്തുതന്നെ. അന്നുവരെ ക്ഷേത്രത്തിൽ കയറാൻ അനുവാദമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരനും ഒരു ...

Read More »

‘മണ്ണാംകട്ടയും കരിയിലയും ഒന്നാവും’: ജെ ദേവികയുടെ ഒരു തുറന്ന കത്ത്

പ്രിയ ഷഫീക്ക്, ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പു കണ്ടപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു കത്ത് എഴുതണമെന്നു തോന്നി. സത്യത്തിൽ ഈ ലക്കം ആദ്യം മറിച്ചുനോക്കിയപ്പോൾ പത്രമിടുന്നയാൾക്ക് തെറ്റുപറ്റി ദേശാഭിമാനി വാരിക കൊണ്ടിട്ടോ എന്നു സംശയിച്ചു പോയി. എന്നാൽ സാവധാനം വായിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി – ഈ ലക്കത്തിലെ താരം മറ്റാരുമല്ല, താങ്കൾ തന്നെ. പച്ചയ്ക്കങ്ങു പറഞ്ഞില്ലെങ്കിലും ഇന്ന് മാനവ-അമാനവസംഗമവക്താക്കൾ ഒരുപോലെ ഭയപ്പെടുന്ന വ്യക്തി ഷഫീക്കാണ്. അത് നല്ലതോ എന്നെനിക്ക് തിട്ടമില്ല, പക്ഷേ എന്തായാലും ചീത്തയല്ല. അവിടെയും ചില പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. മാനവസംഗമപ്രവർത്തകർ നിങ്ങളുയർത്തിയ പ്രതിഷേധത്തെ ...

Read More »