ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ മുഖമൂടിയില്ലാതെ പൊലീസ് പുറത്തിറക്കി. അമീറിനെ പൊലീസ് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും ഹാജരാക്കുക.പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു.അമീറുള്‍ ഇസ്ലാമിനെ ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും കൊലക്ക് ഉപയോഗിച്ച ആയുധമോ കൊലപാതകം ചെയ്യാനുണ്ടായ കാരണമോ മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അതേസമയം പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണസംഘം ഇന്നലെ കാഞ്ചീപുരത്ത് പോയിരുന്നു. അന്വേഷണ ഉദ്യാഗസ്ഥന് ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ...
Read More »