ജിഷ വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകം നടന്ന ദിവസം ജിഷയും പ്രതിയെന്ന സംശയിക്കുന്നയാളും ഒരുമിച്ച് ജിഷയുടെ വീട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുറുപ്പംപടിയിലെ വളംവില്‍പ്പന കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ജിഷയോടൊപ്പം മഞ്ഞ ഷര്‍ട്ടിട്ട യുവാവ് നടന്നു നീങ്ങുന്നതായാണ് ദൃശ്യങ്ങള്‍. സാക്ഷി മൊഴികളെ സാധൂകരിക്കുന്നതാണ് പുതിയ തെളിവുകള്‍. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി 6.30ഓടെ പോയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ ...
Read More »