പെരുമ്പാവൂരിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദളിത് യുവതിക്ക് നീതി ലഭിക്കാൻ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇടപെട്ടു. ആംനസ്റ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിനിൽ കാൽ ലക്ഷം പേർ ഒപ്പുവച്ചു. ജിഷയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ വിമൻസ് റൈറ്റ്സ് പ്രോഗ്രാം മാനേജർ രേഖാ രാജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇവർ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും കാണും. ജിഷ സംഭവത്തിൽ പൊലീസ് പുലർത്തിയ നിഷ്ക്രിയത്വത്തിനെതിരെ മെയ് 14 നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഓൺലൈൻ ഒപ്പുശേഖരണത്തിന് തുടക്കമിട്ടത്. ആംനസ്റ്റി ഇന്റർനാഷണൽ ...
Read More »Home » Tag Archives: jisha murder-perumbavoor-amnesty international india-rekha rai-pinarayi vijayan