ജിഷ്ണു പ്രണോയിയുടെ കുടുംബം അഞ്ചുദിവസമായി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണു കേസിലെ മൂന്നാം പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിരാഹാരത്തിന് അവസാനമാകുന്നത്. അറസ്റ്റിന് പിന്നാലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ. കെ.വി സോഹന്‍ എന്നിവര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുളള ധാരണയായത്. മഹിജയെ ഇനി കാണില്ലെന്ന് നേരത്തെ വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഉറപ്പ് നല്‍കുകയും ചെയ്തു. മഹിജയ്ക്കെതിരായ പൊലീസ് നടപടിയില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും എല്ലാ ...
Read More »