ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകര്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ഇവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അറസ്റ്റ് ചെയ്തേക്കുമെന്ന വിരത്തെത്തുടര്ന്നാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് വിവരം. ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പ്രിന്‍സിപ്പല്‍ എസ്. വരദരാജന്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവര്‍ക്കായി ...
Read More »Home » Tag Archives: jishnu-pranoyi-murder-nehru-college