സംസ്ഥാന തൊഴില്‍ വകുപ്പും എംപ്ലോയബിലിറ്റി സെന്ററും മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളജും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 17ന് രാവിലെ 9.30 മുതല്‍ മലാപ്പറമ്പ് പോളിടെക്നിക്കിലാണ് മേള. കോഴിക്കോട് ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന വനിതകള്‍ക്കുമാത്രമായുള്ള മേളയില്‍ സംസ്ഥാനത്തിനകത്തും ബംഗളുരുവിലും ഉള്ള 40 ലേറെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. 2500 ഒഴിവുകളാണുള്ളത്. രജിസ്ട്രേഷന് ഫീസ് ഇല്ല. മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് സബ് കളക്ടര്‍ വി. വിഘ്നേശ്വരി നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370176. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ സി.ജി. സാബു, ...
Read More »