കോഴിക്കോട് ചെമ്പനോട വില്ലേജ് അധികൃതര്‍ കരം അടയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത തീര്‍ക്കാനുള്ള തുക സര്‍ക്കാര്‍ അനുവദിക്കും. ഇന്ന് നടന്ന മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ജോയിയുടെ കുടുംബത്തിന്റെ ചക്കിട്ടപാറ സഹകരണ ബാങ്കിലെ 13.16 ലക്ഷം രൂപയുടെ കടബാധ്യതയും മകളുടെ വിദ്യാഭ്യാസത്തിനായി പൂഴിത്തോട് യൂണിയന് ബാങ്കില്‍ നിന്നെടുത്ത 3.31 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അടയ്ക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇതിനുള്ള തുക അനുവദിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി ...
Read More »