Home » Tag Archives: justice

Tag Archives: justice

ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയില്‍ നാലു വനിതാ സിറ്റിങ് ജഡ്ജിമാര്‍

കേരള നിയമ ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയില്‍ നാലു വനിതാ സിറ്റിങ് ജഡ്ജിമാര്‍. വ്യാഴാഴ്ച ജസ്റ്റിസ് വി. ഷിര്‍സി നിയമിതയായതോടെയാണ് ഇത്തരമൊരു ചരിത്രം കുറിക്കപ്പെട്ടത്. ജസ്റ്റിസ് പി.വി ആശ, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരാണ് മറ്റുമൂന്നു വനിതാ ജസ്റ്റിസുമാര്‍. ജസ്റ്റിസ് പി.വി ആശയും ജസ്റ്റിസ് അനുവും ബാറില്‍ നിന്നാണ് നിയമിതയായതെങ്കില്‍ ജസ്റ്റിസ് മേരി ജോസഫും ജസ്റ്റിസ് ഷിര്‍സിയും ബെഞ്ചില്‍ നിന്നാണ് നിയമിക്കപ്പെട്ടത്. വളരെ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവി അഭിപ്രായപ്പെട്ടു. എച്ച്‌.ആര്‍ ഗോഖലെ ...

Read More »