മുൻ മന്ത്രി കെ. ബാബുവിന്റെ വീട്ടില്‍നിന്ന് 30 രേഖകളും മുഖ്യ ബിനാമിയെന്നു വിജിലന്‍സ് ആരോപിക്കുന്ന ബാബുറാമിന്റെ വീട്ടില്‍നിന്ന് 85 രേഖകളും പിടിച്ചെടുത്തതായാണു സൂചനകള്‍. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ആവശ്യം വേണ്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വാങ്ങുന്ന രേഖകളുടെ പരിശോധനയും ചോദ്യംചെയ്യലും തുടര്വിവര ശേഖരണവും ഇന്നു തന്നെ ആരംഭിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡിന്റെ അടിസ്ഥാനത്തില്‍ ബാബുവിന്റെയും കൂട്ടുപ്രതികളായ ബാബുറാം, മോഹനന് എന്നിവരുടെയും ചോദ്യംചെയ്യല്‍ അടുത്ത ആഴ്ചയോടെ ഉണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കെ ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട് ഉൾപ്പെടെ ...
Read More »