കോണ്‍ഗ്രസിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എംഎല്‍എ. കോഴിക്കോട് ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴുമാണ് മുരളി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം സിപിഐഎം എന്ന അവസ്ഥ മാത്രമായി ചുരുങ്ങി. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന അവസ്ഥയാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിനുള്ളിലുണ്ട്. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പാര്‍ട്ടി പ്രതികരിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജോലി കൂടി അവര്‍ ...
Read More »