സ്കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്ബന്ധിതയോഗ്യതയാക്കുന്നതോടെ നിര്‍ത്തിവച്ചിരുന്ന അധ്യാപകനിയമനങ്ങള്‍ കോടതിവിധിക്ക് വിധേയമായി പുനരാരംഭിക്കാന്‍ പി.എസ്.സി. യോഗത്തില്‍ ധാരണയായി. ഇതിനെത്തുടര്‍ന്ന് സ്കൂള്‍ അധ്യാപകനിയമന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് നിര്‍ബന്ധിത യോഗ്യതയായി 2016 ഓഗസ്റ്റ് 30-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുള്‍പ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആര്)ത്തില്‍ പിന്നീട് ഭേദഗതി വരുത്തുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭേദഗതി നടപ്പായില്ല. പി.എസ്.സി. പഴയ യോഗ്യതയനുസരിച്ച് വിജ്ഞാപനവും നിയമനവും നടത്തുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ളതിനാല്‍ കെ-ടെറ്റിനുവേണ്ടി കെ.ഇ.ആര്. ഭേദഗതി വരുത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ...
Read More »Home » Tag Archives: k-tet-qulification-for-teachers-appointment