നിര്‍മ്മാതാക്കളും വിതരണക്കാരും തീയറ്ററുകാരും കൊമ്പുകോര്‍ത്ത സാഹചര്യത്തില്‍ സമരം പരിഗണിക്കാതെ ചിത്രം റിലീസ് ചെയ്യാന്‍ സന്നദ്ധമാകുന്ന ഏല്ലാ തീയറ്ററുകളിലും എത്തുകയാണ് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം. നിര്‍മ്മാതാവ് സോഫിയാ പോള്‍ ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്ദ്രജിത്ത്-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 6 നാണ് എത്തുന്നത്. മാവോയിസ്റ്റ് വേട്ടക്കായി കേരളത്തിലെ വനങ്ങളിലേക്ക് പോകുന്ന ഒരു സംഘം പോലീസുകാരിലൊരാളാൾ വഴി തെറ്റി കാട്ടിലകപ്പെട്ടു പോകുന്നതും വഴിതെറ്റിയ പോലീസുകാരന് പിടികൂടപ്പെട്ട മാവോയിസ്റ്റ് പുറത്തേക്കുള്ള വഴികാട്ടിയാകുന്നതുമാണ് സിനിമ. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ ...
Read More »