കവിതകള്‍ക്ക് അവതാരിക എഴുതുമ്പോഴെന്നപോലെ കൂന്നു നടക്കേണ്ടിവരാറില്ല മറ്റൊരിയ്ക്കലും. ഇതെഴുതുമ്പോള്‍ ഞാന്‍ നിവര്‍ന്നു നടന്നു. . ‘നീ തിരളുമ്പോഴാണ് അതൊരു ചെമ്പരത്തിയാകുന്നത്’ എന്ന വരി എഴുതാന്‍ കഴിയാതെപോയതില്‍ എനിക്ക് ഖേദമുണ്ട്’. രണ്ടടി പിന്നോട്ട് എന്ന കവിതാസമാഹാരം കല്‍പ്പറ്റ നാരായണന് വായിക്കുന്നു എഴുതുന്നത് വായിക്കാനാണ് എന്നതിലേറെ എഴുതല്‍ തന്നെ ഒരു വായിക്കലല്ലേ? ഉടല് കെടുത്ത് മടങ്ങുന്നതിന് തൊട്ടുമുമ്പ് ഇടപ്പള്ളി എഴുതി; ഓമനേ വരുന്നു ഞാന്‍ വായന നിറുത്തട്ടെ/ ഈ മണിദീപാങ്കുരം ഞാന്‍ തന്നെ കെടുത്തട്ടെ”. ഒരെഴുത്തുകാരനെ സംബന്ധിച്ചെങ്കിലും ജീവിക്കലിന്റെ ഉചിതമായ ഉപമ, സ്വതന്ത്രമായ ഉപമ, വായിക്കലാണ്. വായിക്കുകയാണ്. ...
Read More »