പ്രിയ എഴുത്തുകാരി കമലാ സുരയ്യ എന്ന കമലാ ദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പ്രണയത്തിന്റെ രാജകുമാരിക്ക് ഡൂഡിലിലൂടെയാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചത്. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്. വനിതകളുടെ ലോകത്തേക്ക് ജാലകം തുറന്നു നല്കിയ വ്യക്തിത്വമെന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ കമലാ സുരയ്യയെ ഓര്‍മപ്പെടുത്തിയിരിക്കുന്നത്. 1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് പ്രശസ്ത കവയിത്രിയായിരുന്ന ബാലാമണിയമ്മയുടേയും വി.എം നായരുടേയും മകളായി ജനിച്ച കമല ലോകമറിയുന്ന എഴുത്തുകാരിയായി. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യ സൃഷ്ടിക കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം ...
Read More »