കോഴിക്കോടിന്റെ മണ്ണില്‍ കനയ്യകുമാര്‍ തീര്‍ത്തത് ആവേശ പ്രകടനം. ഇന്ത്യയില്‍ ഏറ്റവും അധികം സാക്ഷരതയുള്ള സംസ്ഥാനമായ കേരളത്തില്‍, എഴുത്തും വായനയും പാരമ്പര്യമാക്കിയതാണ് ഇവിടെ ജനാധിപത്യത്തിന്റെ വേരുറക്കാന്‍ കാരണം എന്ന് പ്രസ്താവിച്ചു കൊണ്ട് കനയ്യകുമാര്‍ കാണാനെത്തിയവരെ വരവേറ്റത്. സാക്ഷരതയുടെ കുറവുള്ള ഇതര സംസ്ഥാനങ്ങളില്‍ നിരക്ഷരരായ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണിക്കുന്ന കള്ളത്തരമാണ് ഇന്നത്തെ ഇന്ത്യയുടെ ഭരണമെന്നും, യഥാര്‍ത്ഥ ജനാധിപത്യം എന്താണെന്ന് തിരിച്ചറിയാന്‍ മോഡിയെ പോലുള്ളവര്‍ കേരളത്തിലേക്ക് വരട്ടെ എന്നും കനയ്യകുമാര്‍ പറഞ്ഞു. ഫാസിസ്റ്റ് ചലനങ്ങള്‍ക്കെതിരെ പ്രസംഗിച്ച കനയ്യകുമാര്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോനാള്‍ട് ...
Read More »