ഇരിട്ടി മാക്കൂട്ടം ചുരത്തിനടുത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശികളായ മൂന്ന് പേര് മരിച്ചു. ലോറി കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയോടെയാണ് പെരുമ്പാടിക്ക് സമീപം അപകടം ഉണ്ടായത്.അപകടത്തില്‍ പരുക്കേറ്റ അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വടകരയില്‍ നിന്ന് കുടകിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്ന പത്തംഗസംഘത്തിന്റെ കാറിന് മുകളിലേക്ക് ചുക്കുമായി വന്ന ലോറി മറിയുകയായിരുന്നു.
Read More »