കോഴിക്കോട് കാരന്തൂർ മർക്കസ് കോളജിൽ അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയതുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 60,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ട് കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. രേഖകൾ പരിശോധിച്ച് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ഹരജിക്കാരന് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്ന് സർക്കാറിന് വേണ്ടി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. അംഗീകാരമുള്ള കോഴ്സെന്ന് ...
Read More »