ലോകസഞ്ചാരികൾക്കുതന്നെ പ്രിയങ്കരങ്ങളാണ് കേരള കടൽത്തീരങ്ങൾ. അസ്തമയക്കാഴ്ചയുടെ അഭൗമസൗന്ദര്യമൊരുക്കുന്ന അഞ്ച് കേരള കടൽത്തീരങ്ങൾ ഇതാ. കാപ്പാട് കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 16 കിലോ മീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന കാപ്പാട് ബീച്ച് സഞ്ചാരികളുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. ചരിത്ര പ്രാധാന്യം ഏറെയുള്ള ഈ ബീച്ചിന് കാപ്പാക്കടവെന്നും വിളിക്കാറുണ്ട്. 1498 ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ ആദ്യമായി ഇന്ത്യയില്‍ കാലുകുത്തിയത് കാപ്പാടിനടുത്താണ്. ദിനംപ്രതി നിരവധി ആളുകള്‍ എത്തുന്ന ഈ കടല്‍ത്തീരം മലബാറിന്റെ പ്രധാനസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടല്‍ത്തീരത്തെ സുന്ദരമാക്കുന്ന പാറക്കെട്ടുകളും, അതിനോടു ചേര്‍ന്നുള്ള ക്ഷേത്രവും കാഴ്ചക്കാരന് അവിസ്മരണീയമാകും. കോഴിക്കോട് റെയില്‍വേ ...
Read More »