കാപ്പാട് – തുഷാരഗിരി -അടിവാരം റോഡിന് ആറുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ. അറിയിച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പാടിനെയും തുഷാരഗിരിയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. 14 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. റോഡിന്റെ 60/900 കി.മീ. മുതല്‍ 65/891 കി.മീ. വരെയാണ് പ്രവൃത്തി നടക്കുക. സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.
Read More »Home » Tag Archives: kappad-thusharagiri-adivaram-road