വറുതിയുടെ കാലം അകലുന്നതിന്റെ ഇരമ്പത്തിന് കാതോര്‍ത്തിരിക്കയാണ് വിമാനത്താവളത്തിലെ നൂറുകണക്കിന് തൊഴിലാളികള്‍. വിമാനത്താവളത്തിന്റെ തകര്‍ച്ച ഇവരുടെ കഞ്ഞികുടിയാണ് മുട്ടിച്ചത്. വികസനത്തിനാവശ്യമായ ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ പാക്കേജാണ് ഇവരുടെ പ്രതീക്ഷക്ക് അടിസ്ഥാനം. വിമാനത്താവളം വികസിക്കുന്നതോടെ ഇവരുടെ തൊഴില്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം കൂടുതല്‍ തൊഴിലവസരവും കൈവരും. തദ്ദേശീയര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നതും തൊഴിലാളികളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വികസനത്തിനായി ഭൂമി നല്കുന്നവര്ക്കും തൊഴില്‍മേഖലയില്‍ പ്രാതിനിധ്യം കിട്ടിയേക്കും. ശുചീകരണമേഖലയില് മാത്രം ഇരുനൂറോളം തൊഴിലാളികളുണ്ട്. ടെര്മിനലിനകത്തെയും പുറത്തെയുംമുതല് വിമാനത്തിനകത്തെ ശുചീകരണംവരെ ഇതില്‍പെടും. ഇരുപതും ഇരുപത്തഞ്ചും വര്‍ഷമായ തൊഴിലാളികള്‍ വരെയുണ്ട്. തുഛവേതനം മാത്രം ലഭിക്കുന്ന ...
Read More »